
കരുനാഗപ്പള്ളിയിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസ്; ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
|ആദിനാട് നോർത്ത് സ്വദേശി ചിക്കുവാണ് പിടിയിലായത്
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. ആദിനാട് നോർത്ത് സ്വദേശി ചിക്കുവാണ് പിടിയിലായത്. ഒളിവിലുള്ള ഒരു പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
2022ലാണ് കേസിനാസ്പദമയ സംഭവംനടന്നത്. കരുനാഗപ്പള്ളി സ്വദേശിയായ നിർധന യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ ശേഷം പ്രതിയും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു എന്നാണ് കേസ്. ഒന്നാം പ്രതി ഷാൽകൃഷ്ണൻ ആണ് ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയത്. തുടർന്ന് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഷാൽകൃഷ്ണനും സുഹൃത്തുക്കളായ ചിക്കുവും ഗുരുലാലും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മർദ്ദിച്ച ശേഷമായിരുന്നു പീഡനം. ഒളിവിൽ കഴിഞ്ഞ ചിക്കുവാണ് പൊലീസിൻ്റെ പിടിയിലായത്.
ഷാൽകൃഷ്ണ നേരത്തെ അറസ്റ്റിലായിരുന്നു. ഓച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമ കേസിൽ അടക്കം ചിക്കു പ്രതിയാണ്. ഒളിവിൽ തുടരുന്ന ഗുരുലാലിനായി തിരച്ചിൽ ഊർജിതമാക്കി.