< Back
Kerala

Kerala
ബംഗാളിലെ കൂട്ട ബലാത്സംഗം; ഒരാള്‍ കൂടി അറസ്റ്റില്‍
|28 Jun 2025 1:04 PM IST
ലോ കോളജിലെ സുരക്ഷാ ജീവനക്കാരനാണ് അറസ്റ്റില്‍ ആയത്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമ വിദ്യാര്‍ത്ഥിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ലോ കോളജിലെ സുരക്ഷാ ജീവനക്കാരനാണ് അറസ്റ്റില്‍ ആയത്. ഇതില്‍ മൂന്ന് പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് അറസ്റ്റിലായ സുരക്ഷാ ജീവനക്കാരന് അറിവുണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
വിദ്യാര്‍ഥി നേരിട്ടത് ക്രൂര പീഡനമാണെന്നാണ് വിദ്യാര്‍ഥിയുടെ മൊഴി. പീഡന ദൃശ്യം പകര്‍ത്തിയെന്നും പീഡന വിവരം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു. കേസിലെ മുഖ്യ പ്രതിയുടെ വിവാഹഭ്യാര്‍ഥന നിരസിച്ചതാണ് പീഡനത്തിന് കാരണമായതെന്നാണ് മൊഴി പുറത്തു വന്നിരിക്കുന്നത്. നിലവില്‍ അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.