< Back
Kerala
തിരുവനന്തപുരത്ത് അക്രമി സംഘം കടകള്‍ അടിച്ചുതകര്‍ത്തു
Kerala

തിരുവനന്തപുരത്ത് അക്രമി സംഘം കടകള്‍ അടിച്ചുതകര്‍ത്തു

Web Desk
|
25 Sept 2023 11:06 PM IST

കടയിലുണ്ടായിരുന്ന പണവും അക്രമിസംഘം കവര്‍ന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ അക്രമി സംഘം കടകള്‍ അടിച്ചുതകര്‍ത്തു. ഇന്നു വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അഞ്ചംഗ അക്രമിസംഘം ആയുധങ്ങളുമായെത്തിയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൂവച്ചല്‍ ആലമുക്കിലെ ബേക്കറി, ഹാര്‍ഡ്‌വെയര്‍ കടകളാണ് അടിച്ചു തകര്‍ത്തത്. കടയിലുണ്ടായിരുന്ന പണവും അക്രമിസംഘം കവര്‍ന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിനു പിന്നില്‍ ലഹരി മാഫിയയെന്ന് വ്യാപാരികൾ ആരോപിച്ചു.

Similar Posts