< Back
Kerala

Kerala
തൃശൂരിൽ 'ആവേശം' മോഡൽ പിറന്നാൾ പാര്‍ട്ടി നടത്തി ഗുണ്ടാതലവൻ
|14 May 2024 10:14 AM IST
ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായിട്ടായിരുന്നു ആഘോഷം
തൃശ്ശൂര്‍: തൃശൂരിൽ 'ആവേശം' സിനിമ മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. നാല് കൊലപാതക കേസുകളിൽ അടക്കം പ്രതിയായ ഗുണ്ടാത്തലവൻ അനൂപാണ് പാർട്ടി നടത്തിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായിട്ടായിരുന്നു ആഘോഷം. പാർട്ടിയുടെ വീഡിയോ റീലുകളാക്കുകയും ചെയ്തു. രണ്ടാഴ്ച മുന്‍പാണ് സ്വകാര്യ പാടശേഖരത്താണ് പാര്‍ട്ടി നടത്തിയത്. 60 ഓളം കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് വിവരണം.