< Back
Kerala
വീണ്ടും ഗുണ്ടാകുടിപ്പക; തലസ്ഥാനത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
Kerala

വീണ്ടും ഗുണ്ടാകുടിപ്പക; തലസ്ഥാനത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

Web Desk
|
2 Jun 2022 7:03 AM IST

വഴയില സ്വദേശി മണിച്ചനാണ് മരിച്ചത്

തിരുവനന്തപുരം: ഗുണ്ടാകുടിപ്പകയെ തുടർന്നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കൊലക്കേസ് പ്രതി മരിച്ചു. വഴയില സ്വദേശി മണിച്ചനാണ് മരിച്ചത്. പരിക്കേറ്റ തിരുമല സ്വദേശി ഹരികുമാർ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒമ്പതുമണിക്കാണ് തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപത്തെ വഴയിലയിലെആറാം കല്ലിലെ ലോഡ്ജിലായിരുന്നു ആക്രമണം.

നാലുപേർ ചേർന്ന് ലോഡ്ജിൽ വെച്ച് മദ്യപിക്കുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തതായി പൊലീസ് പറയുന്നു. വാളുകൊണ്ടാണ് രണ്ടുപേർക്കും വെട്ടേറ്റത്. മരിച്ച മണിച്ചന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് മണിച്ചൻ മരിക്കുന്നത്.

കൃത്യം നടത്തിയ രണ്ടുപേർ ബൈക്കിൽ കയറിപ്പോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പക്ഷേ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. 2011 ൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് മണിച്ചൻ. ഇയാൾ ജാമ്യത്തിലറിയതായിരുന്നു. അരുവിക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Similar Posts