< Back
Kerala

Kerala
കൊച്ചിയിൽ ഗുണ്ടാതലവന്റെ വിരുന്ന്; ഡിവൈഎസ്പി ഉൾപ്പെടെയുള്ള 3 പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു
|27 May 2024 2:38 PM IST
പരിശോധനക്കെത്തിയ പൊലീസ് സംഘത്തെ കണ്ടയുടൻ ഡിവൈഎസ്പി ഒളിഞ്ഞിരിക്കുകയായിരുന്നു
കൊച്ചി: കൊച്ചിയിൽ ഗുണ്ടാതലവന്റെ വിരുന്നിൽ പങ്കെടുത്ത് പൊലീസ് ഉദ്യോഗസ്ഥർ. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിലാണ് ഡിവൈഎസ്പി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തത്.
ഗുണ്ട നേതാക്കളുടെ വീട് കേന്ദ്രീകരിച്ച് അങ്കമാലി സിഐയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പരിശോധന നടന്ന് വരികയാണ്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഫൈസലിന്റെ വീട്ടിൽ ഗുണ്ടകളോടൊപ്പം വിരുന്നിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഡിവൈഎസ്പിയെയും മറ്റ് മൂന്ന് പൊലീസുകാരെയും കണ്ടത്.
പരിശോധനക്കെത്തിയ പൊലീസ് സംഘത്തെ കണ്ടയുടൻ ഡിവൈഎസ്പി ഒളിഞ്ഞിരിക്കുകയായിരുന്നു. പൊലീസുകാർക്കെതിരെ വകുപ്പു തല നടപടിക്ക് ശിപാർശ ചെയ്തതായാണ് വിവരം.