< Back
Kerala

Kerala
പിറന്നാൾ ആഘോഷത്തിനായി ഗുണ്ടകളുടെ 'ഗെറ്റ് ടുഗേതര്‍'; വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് പൊലീസ്
|14 July 2024 5:57 PM IST
എറണാകുളം വരാപ്പുഴയിലാണ് കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ പ്രതികളായ എട്ടു ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തത്
കൊച്ചി: പിറന്നാൾ ആഘോഷത്തിനു വേണ്ടി ഒത്തുകൂടിയ ഗുണ്ടകള്‍ പൊലീസ് പിടിയില്‍. എറണാകുളം വരാപ്പുഴയിലാണു വീട് വളഞ്ഞ് പൊലീസ് എട്ടു ഗുണ്ടകളെ അറസ്റ്റ് ചെയ്തത്.
റൂറൽ എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ പ്രതികളാണിവര്‍. വിവിധ ജില്ലകളിൽനിന്നുള്ളവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.
Summary: Kochi police arrests the gangsters who gathered for birthday celebration