< Back
Kerala
The gangsters who came to the gangster leader
Kerala

ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിനെത്തിയ ഗുണ്ടകൾ പിടിയിൽ

Web Desk
|
14 Feb 2024 12:25 PM IST

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അടക്കമുള്ളവരാണ് അറസ്റ്റിലായത്

കായംകുളം: ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയ ഗുണ്ടകൾ കായംകുളത്ത് പിടിയിൽ. എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ആറാം പ്രതി മണ്ണഞ്ചേരി സ്വദേശി അതുലടക്കമുള്ളവരാണ് അറസ്റ്റിലായത്. നിധീഷ് എന്ന ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷത്തിനാണ് ഗുണ്ടാ സംഘാംഗങ്ങൾ ഒത്തുചേർന്നത്.

നീതിഷ് കുമാർ, വിജീഷ്, അനന്തു, അലൻ ബെന്നി, പ്രശാൽ , ഹബീസ്, വിഷ്ണു, സെയ്ഫുദ്ദീൻ, രാജേഷ് എന്നിവരും പിടിയിലായിട്ടുണ്ട്. വീടുവളഞ്ഞാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പല കേസുകളിലും പ്രതിയായവരാണ് പിറന്നാൾ ആഘോഷത്തിനെത്തി യ 40ഓളം പേർ. ഇവരിൽ പലരും ഓടിരക്ഷപ്പെട്ടു. കൊലക്കേസ് പ്രതി മാട്ടക്കണ്ണൻ, ഗുണ്ടകളായ തക്കാളി ആഷിക്, വിടോബ ഫൈസൽ, ഡെയ്ഞ്ചർ അരുൺ, അമൽ, ഫാറൂഖ് സേട്ട്, വിജയ് കാർത്തികേയൻ എന്നിവരാണ് ഓടിരക്ഷപ്പെട്ടത്. അതേസമയം, ഗുണ്ടകൾ എത്തിയ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.



Similar Posts