< Back
Kerala

Kerala
പൊലീസിന് വിവരം നൽകിയയാളെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി കഞ്ചാവ് കേസ് പ്രതി
|18 May 2023 6:53 PM IST
കൊയ്ത്തൂർക്കോണം സ്വദേശി ലിനുവിന്റെ വീട്ടിൽ കയറിയാണ് കത്തിയുമായി ഭീഷണിപ്പെടുത്തിയത്
തിരുവനന്തപുരം: കൊയ്ത്തൂർകോണത്ത് കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിയുടെ അതിക്രമം. ജാമ്യത്തിലിറങ്ങിയ പ്രതി നവാസ്, കൊയ്ത്തൂർക്കോണം സ്വദേശി ലിനുവിന്റെ വീട്ടിൽ കയറി കത്തിയുമായി ഭീഷണിപ്പെടുത്തി. പൊലീസിന് വിവരം നൽകിയത് ലിനുവാണെന്നും കൊന്നുകളയുമെന്നും പറഞ്ഞുള്ള ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
പ്രതി നവാസിനെതിരെ ലിനു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മംഗലപുരം, പോത്തൻകോട് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് നവാസ്.