< Back
Kerala
Ganja gang attacks house in Thrissur
Kerala

തൃശൂരിൽ കഞ്ചാവ് സംഘം വീടാക്രമിച്ചു; കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു

Web Desk
|
26 Dec 2023 3:47 PM IST

ചെടിച്ചട്ടികൾ നശിപ്പിച്ച അക്രമി സംഘം വീടിന്റെ ശുചിമുറിയിലെ ടൈലുകൾ നശിപ്പിക്കുകയും ചെയ്തു.

തൃശൂർ: തൃശൂരിലെ എരവിമംഗലത്ത് കഞ്ചാവ് സംഘം വീടാക്രമിച്ചു. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് അക്രമമുണ്ടായത്. വ്യാപകമായ ആക്രമണമാണ് അക്രമികൾ വീട്ടിൽ നടത്തിയത്.

വീടിന് മീതെയുള്ള സോളാർ പാനൽ അടിച്ചുതകർത്ത സംഘം വളർത്തു കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്തു. പുൽക്കൂട് നശിപ്പിച്ച് ഇതിൽ കുരിശ് സ്ഥാപിക്കുകയും ഫിഷ് ടാങ്കിൽ മണ്ണും കല്ലും നിറയ്ക്കുകയും ചെയ്തു.

ചെടിച്ചട്ടികൾ നശിപ്പിച്ച അക്രമി സംഘം വീടിന്റെ ശുചിമുറിയിലെ ടൈലുകൾ നശിപ്പിക്കുകയും ഗ്യാസ് സിലിണ്ടറുകൾ എടുത്ത് വലിച്ചെറിയുകയും ചെയ്തു. ഇതുകൊണ്ടും മതിയാകാതെ വീടിന്റെ വാതിൽ കുത്തിപ്പൊളിക്കാനും സംഘം ശ്രമിച്ചു.

ആക്രമണ സമയം വീട്ടുകാർ സ്ഥലത്തില്ലായിരുന്നു. അക്രമികളെ കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളെ കുറിച്ച് സൂചന ലഭിച്ചെന്നാണ് വിവരം.

Similar Posts