< Back
Kerala
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്‌ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് കണ്ടെത്തി
Kerala

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്‌ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് കണ്ടെത്തി

Web Desk
|
28 Aug 2023 12:15 PM IST

ധൻബാദ് ആലപ്പുഴ എക്‌സ്പ്രസ്സിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്‌ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് കണ്ടെത്തി. ധൻബാദ് ആലപ്പുഴ എക്‌സ്പ്രസ്സിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കേരളത്തിൽ ഇതാദ്യമായാണ് ബിസ്‌ക്കറ്റ് രൂപത്തിലുള്ള കഞ്ചാവ് പിടികൂടുന്നത്.

നാല് കിലോയിലധികം തൂക്കം വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പുതിയ ബിസ്‌ക്കറ്റ് പാക്കറ്റ് കൃത്യമായി പൊളിച്ച് അതിൽ കഞ്ചാവ് കയറ്റിവെച്ച് സെലോടോപ്പും സ്റ്റാപ്ലെയറും അടച്ച നിലയിലാണ് കണ്ടത്തിയത്. ആറു പാക്കറ്റുകളിലായി 22 കവറുകളിലുള്ള പാക്കറ്റുകളാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

Similar Posts