< Back
Kerala

Kerala
അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു
|12 Dec 2022 9:15 PM IST
കഞ്ചാവ് തോട്ടം പൂർണമായും നശിപ്പിച്ചു
പാലക്കാട്: അട്ടപ്പാടി മേലെഭൂതയാർ ഊരിന് സമീപം കഞ്ചാവ് തോട്ടം കണ്ടെത്തി. 30 തടങ്ങളിലായി 132കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം.രാകേഷിന്റെ നേതൃത്വത്തത്തിൽ അഗളി എക്സൈസ് റേഞ്ച് പാർട്ടിയും പാലക്കാട് ഇന്റലിജിൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. കഞ്ചാവ് തോട്ടം പൂർണമായും നശിപ്പിച്ചു.