< Back
Kerala

Kerala
നായ പരിപാലനകേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; പ്രതി റോബിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്
|26 Sept 2023 7:18 AM IST
റോബിൻ സംസ്ഥാനം വിട്ട് പുറത്തു പോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം
കോട്ടയം: കുമാരനെല്ലൂരിൽ നായ പരിപാലനകേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി റോബിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പിടികൂടിയ 18 കിലോ കഞ്ചാവ് എവിടെ നിന്ന് എത്തിച്ചു, ആരെക്കെയാണ് ഇടനിലക്കാർ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
സംഘത്തിൽ കൂടുതൽ അംഗങ്ങളുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ലഹരി കച്ചവടത്തിനു പുറമേ മറ്റെന്തെങ്കിലും ഇടപാടുകൾ പ്രതി നടത്തിയിരുന്നോയെന്നും പരിശോധിക്കും. രാത്രികാലങ്ങളിൽ പുറത്തു നിന്നും നിരവധി പേർ കെന്നൽ നയൻ എന്ന സ്ഥാപനത്തിൽ എത്തിയിരുന്നതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. റോബിൻ സംസ്ഥാനം വിട്ട് പുറത്തു പോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം.കോട്ടയം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.