< Back
Kerala

അപകടത്തില്‍പ്പെട്ട കാര്‍
Kerala
കോഴിക്കോട്ട് അപകടത്തിൽപ്പെട്ട കാറിൽനിന്ന് കഞ്ചാവ് പിടികൂടി; നാലുപേർ കസ്റ്റഡിയില്‍
|17 Jan 2023 10:02 AM IST
അപകടത്തിൽപ്പെട്ട യുവാക്കളെ പ്രദേശവാസികളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്
കോഴിക്കോട്: മൂഴിക്കലിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്തുകയായിരുന്ന കാർ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽപ്പെട്ട യുവാക്കളെ പ്രദേശവാസികളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
എന്നാൽ ഇവർ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രയിൽ നിന്നാണ് പിടികൂടിയത്. കോഴിക്കോട് അടിവാരം സ്വദേശികളായ അസറുദ്ദീൻ, ആരാമ്പ്രം സ്വദേശി അഫ്നാസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.