< Back
Kerala

Kerala
മലപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
|6 Oct 2023 8:55 AM IST
അടുക്കളയിൽ തീപിടിത്തമുണ്ടായതിനെ തുടർന്നാണ് അപകടം
മലപ്പുറം: കുനിയിൽ അടുക്കളയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അൻവാർ നഗർ സ്വദേശി അക്കരപ്പറമ്പിൽ ഹൈദർസിന്റെ വീട്ടിലാണ് തീ പിടിത്തമുണ്ടായത്. പുലർച്ചെ നാലരയോടെയാണ് അപകടം. അടുക്കളയിൽ തീയുയരുന്നത് കണ്ട അയൽവാസി നിയാസ് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മുക്കം ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു.