< Back
Kerala

Kerala
ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; ഇടുക്കിയില്‍ വീട് പൂർണമായും കത്തിനശിച്ചു
|29 Jan 2024 10:10 AM IST
വീട്ടിൽ വാടകക്ക് താമസിക്കുന്ന സന്തോഷ്, ഭാര്യ ശ്രീജ എന്നിവർക്ക് പരിക്കേറ്റു
ഇടുക്കി: രാജാക്കാട് ടൗണിന് സമീപം ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ചയെ തുടര്‍ന്ന് തീപിടിച്ച് വീട് പൂർണ്ണമായി കത്തിനശിച്ചു. ഇഞ്ചനാട്ട് ചാക്കോയുടെ വീട് ആണ് കത്തിനശിച്ചത്. വീട്ടിൽ വാടകക്ക് താമസിക്കുന്ന സന്തോഷ്, ഭാര്യ ശ്രീജ എന്നിവർക്ക് പരിക്കേറ്റു.
പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്ന സന്തോഷ് രാവിലെ പാചകം ചെയ്യുന്നതിനിടെയായിരുന്നു അപകടം. അടിമാലി,നെടുങ്കണ്ടം എന്നിവടങ്ങളിലെ ഫയർ ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചു.