
'ഗ്യാസ് കുറ്റിക്കും രക്ഷയില്ല'; തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്ന് സിലിണ്ടര്‍ മോഷ്ടിച്ചു,സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
|ഇന്ന് പുലര്‍ച്ചയെയാണ് മോഷണം നടന്നത്
തിരുവനന്തപുരം: ഇന്ധനക്ഷാമ പ്രതിസന്ധിക്കിടെ തിരുവനന്തപുരം ചാലയിൽ ഗ്യാസ് മോഷണം. ആര്യശാലയിലെ വിഎസ് ഹോട്ടലിൽ ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടായിരുന്നു ആയിരുന്നു മോഷണം നടന്നത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കള്ളതാക്കോല്‍ ഉപയോഗിച്ചാണ് ഹോട്ടല്‍ കള്ളന്‍ തുറന്നത്. അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന ഗ്യാസാണ് മോഷ്ടിച്ചത്.
ഹോട്ടലിലെ മെയിന്‍ സ്വിച്ചും കള്ളന്‍ ഓഫ് ചെയ്തിരുന്നു. എന്നാല്‍ സിസിടിവിയില്‍ കള്ളന്‍റെ എല്ലാ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം, ഹോട്ടലിനെ കുറിച്ച് അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ്സംശയം. സംഭവത്തില്‍ ഫോർട്ട് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് എൽപിജി പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്.വാണിജ്യ സിലിണ്ടർ വിതരണം അഞ്ചിൽ ഒന്നായി വെട്ടിക്കുറച്ചു.മണ്ണെണ്ണയും കൽക്കരിയും വിറകും ഉപയോഗിക്കാൻ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകി. വിഭവങ്ങൾ വെട്ടിക്കുറച്ചും വില കൂട്ടിയുമാണ് ഹോട്ടലുകൾ പ്രതിസന്ധിയെ നേരിടുന്നത്.
എൽപിജിയുടെ ക്ഷാമത്തെ തുടർന്നുള്ള പ്രതിസന്ധിയെ നേരിടാനാണ് ഈ നീക്കം.സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വാണിജ്യ സിലിണ്ടറുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. ക്ഷാമത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ അടച്ച റസ്റ്റോറന്റുകൾ ഇപ്പോഴും തുറന്നിട്ടില്ല.