< Back
Kerala

Kerala
കണ്ണൂരിൽ പാചകവാതക ടാങ്കർ ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് മറിഞ്ഞു
|7 Feb 2024 7:29 AM IST
പഴയങ്ങാടി പാലത്തിലാണ് വൻ അപകടം ഉണ്ടായത്
കണ്ണൂർ: പഴയങ്ങാടി പാലത്തിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. നിയന്ത്രണം വിട്ട ടാങ്കർ ലോറി മൂന്ന് വാഹനങ്ങളിലിടിച്ചാണ് മറിഞ്ഞത്.
പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിലവിൽ വാതകചോർച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു.
ലോറി റോഡിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് അടക്കമുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.