< Back
Kerala
നിലമ്പൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Kerala

നിലമ്പൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Web Desk
|
13 Nov 2022 3:22 PM IST

മണ്ണള ആദിവാസി കോളനിയിലെ ചിന്നവനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്

മലപ്പുറം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. നിലമ്പൂർ മാഞ്ചീരി മണ്ണള ആദിവാസി കോളനിയിലെ ചിന്നവനാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ചിന്നവനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചിന്നവനും കോളനിയിലെ മറ്റു ചിലരും രാവിലെ വനവിഭവങ്ങൾ ശേഖരിക്കാൻ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നവർ കുത്തേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

Similar Posts