< Back
Kerala
കലൂരിൽ ജിസിഡിഎ ഒളിച്ചുകളി; നവീകരണത്തിലെ കരാറിൽ വ്യക്തതയില്ല

Photo|MediaOne News

Kerala

കലൂരിൽ ജിസിഡിഎ ഒളിച്ചുകളി; നവീകരണത്തിലെ കരാറിൽ വ്യക്തതയില്ല

Web Desk
|
28 Oct 2025 2:47 PM IST

കരാറുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള

തിരുവനന്തപുരം: കലൂർ സ്‌റ്റേഡിയം നവീകരണത്തിലെ കരാറിൽ ഒൡച്ചുകൡതുടർന്ന് ജിസിഡിഎ. കരാറുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള ഒഴിഞ്ഞുമാറി. വാർത്താക്കുറിപ്പിന് അപ്പുറം ഒന്നും പറയാനില്ലെന്ന് ചന്ദ്രൻപിള്ള പറഞ്ഞു.

അസ് ഈസ് വേർ ഈസ് കരാർ വ്യവസ്ഥയിൽ ദുരൂഹത തുടരുന്നു. രേഖാമൂലമുള്ള കരാറില്ലാതെ സ്വകാര്യ കമ്പനിക്ക് സ്റ്റേഡിയം കൈമാറിയെന്ന ആരോപണത്തിനും മറുപടിയില്ല. കലൂർ സ്റ്റേഡിയം നവീകരണത്തിനായി കൈമാറിയത് കായിക മന്ത്രിയുടെ നിർദേശ പ്രകാരമാണെന്ന വിശദീകരണമാണ് ജിസിഡിഎ നൽകുന്നത്.

നടപടികളിൽ സുതാര്യത ഇല്ലെന്ന് സ്ഥലം എംഎൽഎ ഉമ തോമസും ഇല്ലാത്ത കരാർ ഉണ്ടാക്കാനുള്ള തന്ത്രപ്പാടിലാണ് ജിസിഡിഎ എന്ന് കോൺഗ്രസും കുറ്റപ്പെടുത്തി രംഗത്തുവന്നിരുന്നു. ജിസിഡിഎ കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ടെന്നും സ്പോൺസറെ കണ്ടെത്തിയത് സുതാര്യമായ നടപടികളിലൂടെയാണെന്നും കായിക മന്ത്രി വി.അബ്ദുറഹ്മാനും പ്രതികരിച്ചിരുന്നു.

2024ൽ സ്പോൺസർക്ക് മത്സരം സംഘടിപ്പിക്കാനുള്ള അനുമതി ലഭിച്ചതിന് പിന്നാലെ സർക്കാരിന്റെ കത്ത് ലഭിച്ചെന്നും 2025 സെപ്റ്റംബർ 19ന് കായിക മന്ത്രിയുടെ നിർദേശ പ്രകാരമാണ് സ്റ്റേഡിയം കൈമാറിയതെന്നുമാണ് ജിസിഡിഎ വിശദീകരണം. സ്പോർട്സ് കേരളാ ഫൗണ്ടേഷനായിരുന്നു നടത്തിപ്പ് ചുമതല. സെപ്റ്റംബർ 25ന് ചേർന്ന ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്തെന്നും ജിസിഡിഎ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ, കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും നടപടികളിൽ സുതാര്യതയില്ലെന്നുമാണ് ജിസിഡിഎയുടെ ജനറൽ കൗൺസിൽ അംഗവും സ്ഥലം എംഎൽഎയുമായ ഉമ തോമസിന്റെ വാദം.

Similar Posts