< Back
Kerala
ഇടതുപക്ഷത്ത് നിന്ന് വർഗീയത പരത്തുന്ന അഭിപ്രായങ്ങൾ ഉണ്ടാകാൻ പാടില്ല, ഇത് കേരളമാണെന്ന് ഓര്‍ക്കണം: എ.കെ ബാലന്റെ പ്രസ്താവനയില്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

എ.കെ ബാലന്‍-ഗീവർഗീസ് മാർ കൂറിലോസ്.

Kerala

'ഇടതുപക്ഷത്ത് നിന്ന് വർഗീയത പരത്തുന്ന അഭിപ്രായങ്ങൾ ഉണ്ടാകാൻ പാടില്ല, ഇത് കേരളമാണെന്ന് ഓര്‍ക്കണം: എ.കെ ബാലന്റെ പ്രസ്താവനയില്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Web Desk
|
7 Jan 2026 7:08 PM IST

എ.കെ ബാലന്റെ പ്രസ്താവനകളെ തള്ളിയുള്ളൊരു ഫേസ്ബുക്ക് പോസ്റ്റിന് കമന്റായാണ് ഗീവർഗീസ് മാർ കൂറിലോസ് ഇക്കാര്യം രേഖപ്പെടുത്തിയത്

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും അപ്പോൾ പല മാറാടുകളും ആവര്‍ത്തിക്കുമെന്ന സിപിഎം നേതാവ് എ.കെ ബാലന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്.

ഇടതുപക്ഷത്ത് നിന്നും ഒരിക്കലും വർഗീയത പരത്തുന്ന അഭിപ്രായങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. എ.കെ ബാലന്റെ പ്രസ്താവനകളെ തള്ളിയുള്ളൊരു ഫേസ്ബുക്ക് പോസ്റ്റിന് കമന്റായാണ് ഗീവർഗീസ് മാർ കൂറിലോസ് ഇക്കാര്യം രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു എ.കെ ബാലന്റെ പ്രസ്താവന.

'യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക. അപ്പോൾ ഒന്നും രണ്ടും മാറാടൊന്നുമല്ല ഉണ്ടാവുക. അതിന് പറ്റിയ സമീപനമാണ് ലീഗും ആർഎസ്എസും സ്വീകരിക്കുന്നത്'- ഇങ്ങനെയായിരുന്നു എകെ ബാലന്റെ വാക്കുകള്‍. അതേസമയം മാറാട് കലാപം ഓർമ്മപ്പെടുത്തി എ.കെ ബാലൻ നടത്തിയ പ്രസ്താവന സംഘ്പരിവാറിന്റെ ഗുജറാത്ത് മോഡൽ തന്ത്രമാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം.





Similar Posts