< Back
Kerala
പൊതു പരീക്ഷ മുടങ്ങി; മുക്കം കെ എം സി റ്റി പോളി ടെക്നിക്കില്‍   വിദ്യാർഥികള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിക്കുന്നു
Kerala

പൊതു പരീക്ഷ മുടങ്ങി; മുക്കം കെ എം സി റ്റി പോളി ടെക്നിക്കില്‍ വിദ്യാർഥികള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിക്കുന്നു

Web Desk
|
18 Jan 2022 12:19 PM IST

ശമ്പളം ലഭിക്കാത്തിനാല്‍ അധ്യാപകർ പരീക്ഷ നടത്താന്‍ തയാറാകുന്നില്ല

കോഴിക്കോട് മുക്കം കെ എം സി റ്റി പോളി ടെക്നിക്കില്‍ പരീക്ഷ മുടങ്ങി. വിദ്യാർഥികള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിക്കുന്നു. രണ്ടാം സെമസ്റ്ററിന്‍ററെ പരീക്ഷയാണ് നടത്താതിരിക്കുന്നത്. ശമ്പളം ലഭിക്കാത്തിനാല്‍ അധ്യാപകർ പരീക്ഷ നടത്താന്‍ തയാറാകുന്നില്ല.

എന്നാൽ പരീക്ഷ നടത്താൻ ഉണ്ടാവില്ലെന്ന് പ്രിൻസിപ്പാളിനെ നേരത്തെ അറിയിച്ചതായി അധ്യാപകർ പറഞ്ഞു. ഏറെ നാളായി മുടങ്ങി കിടക്കുന്ന ശമ്പളം തരുമെന്ന ഉറപ്പ് രേഖാമൂലം വേണമെന്നാണ് അധ്യാപകർ ആവശ്യപ്പെട്ടുന്നത്. അധ്യാപകർക്ക് ശമ്പളം നൽകി പരീക്ഷ നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

Similar Posts