< Back
Kerala
Genital cutting to resist torture; Crime branch charge sheet against Gangesananda, latest news malayalam ജനനേന്ദ്രിയം മുറിച്ചത് പീഡനം ചെറുക്കാൻ; ഗംഗേശാനന്ദക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രംജനനേന്ദ്രിയം മുറിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്
Kerala

'ജനനേന്ദ്രിയം മുറിച്ചത് പീഡനം ചെറുക്കാൻ'; ഗംഗേശാനന്ദക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

Web Desk
|
14 Aug 2024 10:15 PM IST

കേസിൽ പെൺകുട്ടിക്കും സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രം നൽകുമെന്നും ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. ലൈംഗിക പീഡനം ചെറുക്കാനാണ് പെൺകുട്ടി ജനനേന്ദ്രിയം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. അതേസമയം കേസിൽ പെൺകുട്ടിക്കും സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രം നൽകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

2017 മേയിൽ പെൺകുട്ടിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടിൽവെച്ചാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെടുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ തന്നെ സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും, ഇതോടെയാണ് ആക്രമിച്ചതെന്നുമായിരുന്നു പെൺകുട്ടി പോലീസിന് നൽകിയ മൊഴി. ഇതേ തുടർന്നാണ് ഗംഗേശാനന്ദയ്‌ക്കെതിരെ കേസ് എടുത്തത്.

എന്നാൽ ഇതിനിടെ ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആക്രമിച്ചത് മറ്റാരോ ആണെന്നും പെൺകുട്ടി മൊഴി മാറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തെ ആക്രമിക്കാൻ പെൺകുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഗൂഢാലോചന നടത്തിയതായി വ്യക്തമായി. ഇതോടെ ഇവർക്കെതിരെയും കേസ് എടുക്കുകയായിരുന്നു.

Similar Posts