< Back
Kerala
ഭൂമിയിടപാട് അന്വേഷണം സ്റ്റേ ചെയ്യണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രിംകോടതിയിൽ
Kerala

ഭൂമിയിടപാട് അന്വേഷണം സ്റ്റേ ചെയ്യണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രിംകോടതിയിൽ

Web Desk
|
27 March 2022 1:41 PM IST

സഭ കൈമാറിയത് സർക്കാർ ഭൂമിയാണോ എന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം

സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് സംബന്ധിച്ച് നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അന്വേഷണം സ്റ്റേ ആവശ്യപ്പെട്ട് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചു. സഭ കൈമാറിയത് സർക്കാർ ഭൂമിയാണോ എന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

സിറോ മലബാര്‍ സഭ കൈമാറിയത് സര്‍ക്കാര്‍ ഭൂമിയാണോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് കര്‍ദിനാള്‍ ആവശ്യപ്പെട്ടത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയില്‍ ഉള്ള കേസുകളില്‍ വിചാരണ തുടരാന്‍ അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമിയിടപാട് പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി പൊലീസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കര്‍ദിനാള്‍ ഹരജിയില്‍ പറയുന്നു.

Similar Posts