< Back
Kerala

Kerala
കരുവാരക്കുണ്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു
|15 Oct 2022 5:24 PM IST
വീട്ടിക്കുന്ന നിലംപതിയിൽ ജയരാജന്റെ വീട്ടിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.
മലപ്പുറം: കരുവാരക്കുണ്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. വീട്ടിക്കുന്ന നിലംപതിയിൽ ജയരാജന്റെ വീട്ടിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.
പഴയ സിലിണ്ടർ മാറ്റി പുതിയത് ഘടിപ്പിച്ച് വെള്ളം തിളപ്പിക്കുമ്പോഴാണ് തീ പടർന്ന്. തീ സ്റ്റൗവിൽനിന്ന് സിലിണ്ടറിലേക്ക് കൂടി പടർന്നതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീ പടർന്നതോടെ ജയരാജൻ വീടിന് പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.