< Back
Kerala
മലപ്പുറത്ത് ഇതര സംസ്ഥാനക്കാരിയെ ട്രാവൽസ് ഉടമ മർദ്ദിച്ചതായി പരാതി
Kerala

മലപ്പുറത്ത് ഇതര സംസ്ഥാനക്കാരിയെ ട്രാവൽസ് ഉടമ മർദ്ദിച്ചതായി പരാതി

Web Desk
|
17 Dec 2021 7:04 AM IST

അപമാനിക്കാൻ ശ്രമിച്ചതിന് പൊലീസിൽ പരാതി നൽകിയ വിരോധത്തിലാണ് ആക്രമിച്ചതെന്നാണ് യുവതിയുടെ ആരോപണം

മലപ്പുറം കോട്ടക്കലില്‍ ഇതര സംസ്ഥാനക്കാരിയായ യുവതിയെ ‍ ട്രാവൽസ് ഉടമ മർദ്ദിച്ചതായി പരാതി . അപമാനിക്കാൻ ശ്രമിച്ചതിന് പൊലീസിൽ പരാതി നൽകിയ വിരോധത്തിലാണ് ആക്രമിച്ചതെന്നാണ് യുവതിയുടെ ആരോപണം.

തിരുവന്തപുരത്തേക്ക് പോകാൻ ബസ് ടിക്കറ്റ് ബുക്കു ചെയ്യാൻ ട്രാവല്‍സിലെത്തിയപ്പോള്‍ ഉടമ ജാബിർ അപമാനിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.ജാബിർ അപമര്യാദയായി പെരുമാറുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ പിടിച്ചു തള്ളിയെന്നും യുവതി പറഞ്ഞു. തുടർന്ന് യുവതി കോട്ടക്കൽ പൊലീസിൽ പരാതി നൽകി . ഈ വിരോധത്തില്‍ ജാബിറും സഹൃത്തുക്കളും വീടു കയറി ആക്രമിച്ചെന്നുമാണ് യുവതിയുടെയും സുഹൃത്തുക്കളുടെയും ആരോപണം .

പരിക്കേറ്റ യുവതിയും സുഹൃത്തുക്കളും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് . യുവതിയുടെ പരാതിയിൽ കോട്ടക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .‍ എന്നാൽ വാക്ക് തര്‍ക്കത്തിനിടയില്‍ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാക്കളുമായി അടിപിടിയുണ്ടായെന്നും യുവതിയെ അപമാനിച്ചിട്ടില്ലെന്നുമാണ് ട്രാവല്‍സ് ഉടമ ജാബിറിന്‍റെ വിശദീകരണം. ഇതര സംസ്ഥാന തൊഴിലാളി നടത്തുന്ന കടയുമായി ബന്ധപ്പെട്ടായിരുന്നു തർക്കമെന്നും ജാബിർ പറഞ്ഞു .

Similar Posts