< Back
Kerala
പേ വിഷബാധയേറ്റ് 19കാരി മരിച്ച സംഭവം; അന്വേഷണത്തിനുത്തരവിട്ട് ആരോഗ്യമന്ത്രി
Kerala

പേ വിഷബാധയേറ്റ് 19കാരി മരിച്ച സംഭവം; അന്വേഷണത്തിനുത്തരവിട്ട് ആരോഗ്യമന്ത്രി

Web Desk
|
30 Jun 2022 5:13 PM IST

അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി

പാലക്കാട്: പാലക്കാട് 19കാരി പേ വിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിനുത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. പാലക്കാട് ജില്ലാ സർവയലൻസ് ഓഫീസറുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

മങ്കര സ്വദേശി ശ്രീലക്ഷ്മിയാണ് പേ വിഷബാധയേറ്റ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളേജിലേക്ക് പോകുന്ന വഴി അയല്പക്കത്തെ നായ പിന്നാലെയെത്തി ശ്രീലക്ഷ്മിയെ കടിക്കുകയായിരുന്നു. രണ്ട് ദിവസം മുൻപ് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ ചികിത്സയിലാണ് പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലായുന്ന ശ്രീലക്ഷ്മി ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു. കോയമ്പത്തുർ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി

Similar Posts