< Back
Kerala
യുവാവിന്റെ കൈ‌ഞരമ്പ് മുറിക്കാൻ വിദ്യാർഥിനിയുടെ ശ്രമം
Kerala

യുവാവിന്റെ കൈ‌ഞരമ്പ് മുറിക്കാൻ വിദ്യാർഥിനിയുടെ ശ്രമം

Web Desk
|
31 Oct 2022 3:48 PM IST

ബസ് താമരശേരി സ്റ്റാന്‍ഡിലെത്തിയ ശേഷം ബോര്‍ഡ് മാറ്റാന്‍ പോകവെയാണ് സംഭവമെന്ന് യുവാവ് പറഞ്ഞു.

കോഴിക്കോട്: താമരശേരിയിൽ യുവാവിന്റെ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ച് വിദ്യാർഥിനി. കോടഞ്ചേരി സ്വദേശിയായ 15കാരിയാണ് ബസ് ജീവനക്കാരനായ യുവാവിന്റെ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചത്.

തുടർന്ന് പെൺകുട്ടിയും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് പെൺകുട്ടിയെന്ന് പൊലീസ് പറഞ്ഞു.

ബസ് താമരശേരി സ്റ്റാന്‍ഡിലെത്തിയ ശേഷം ബോര്‍ഡ് മാറ്റാന്‍ പോകവെയാണ് സംഭവമെന്ന് യുവാവ് പറഞ്ഞു. ബസിലേക്ക് കയറി വന്ന പെണ്‍കുട്ടി, തന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. 'പറഞ്ഞോളൂ' എന്ന് പറഞ്ഞപ്പോള്‍, 'ഇവിടെ നിന്ന് പറയാന്‍ പറ്റില്ല, വണ്ടിയുടെ പുറകിലേക്ക് വരാന്‍' പറഞ്ഞു.

തുടര്‍ന്ന് അവിടേക്ക് പോയപ്പോള്‍ കൈ കാണിക്കാന്‍ പറഞ്ഞു. കൈ കാണിച്ചപ്പോള്‍ യൂണിഫോമിന്റെ പോക്കറ്റില്‍ നിന്ന് ബ്ലേഡ് എടുത്ത് മുറിക്കുകയായിരുന്നു എന്നും യുവാവ് പറഞ്ഞു.

ഉടന്‍ താന്‍ മുഖത്തിന് ഒരു അടി കൊടുത്ത ശേഷം മാറിയപ്പോള്‍ കുട്ടി പിന്നാലെ ഓടിവന്ന ശേഷം ഷര്‍ട്ടിന്റെ പിന്നില്‍ പിടിച്ചുവലിച്ചു. ഉടന്‍ ചോര കണ്ട് കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിവരികയും എന്താണ് പറ്റിയതെന്ന് ചോദിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു എന്നും യുവാവ് പ്രതികരിച്ചു.

അതേസമയം, പെണ്‍കുട്ടി സ്വയം കൈ മുറിച്ചത് എപ്പോഴാണെന്ന് അറിയില്ലെന്നും രണ്ട് മുറിവ് കൈയില്‍ കണ്ടെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

Similar Posts