< Back
Kerala

Kerala
കോഴിക്കോട്ട് ഹെൽമറ്റില്ലാതെ 'ട്രിപ്പിളടിച്ച്' വിദ്യാർഥിനികൾ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
|10 Feb 2023 7:35 PM IST
സി.സിടി.വി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു
കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ വിദ്യാർത്ഥിനികൾ വാഹനാപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഹെൽമറ്റില്ലാതെ ട്രിപ്പിളായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത വിദ്യാർഥിനികളാണ് വലിയൊരു അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
സ്‌കൂട്ടറിൽ സഞ്ചരിച്ച വിദ്യാർഥിനികൾ അശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. വളരെ വേഗതയിലായിരുന്നു വിദ്യാർഥിനികൾ വാഹനമോടിച്ചിരുന്നത്. ബസ് ഡ്രൈവർ കൃത്യസമയത്ത് ബ്രേക്ക് ചവിട്ടിയതിനാല്‍ വൻ അപകടമാണ് ഒഴിവായത്. റോഡ് മുറിച്ചു കടക്കേണ്ട സമയത്ത് പാലിക്കേണ്ട നിയമങ്ങൾ വിദ്യാർഥിനികൾ പാലിച്ചില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.