< Back
Kerala

Kerala
ആഗോള ആയുർവേദ ഉച്ചകോടി ഒക്ടോബർ 26ന് തുടങ്ങും
|10 Sept 2023 6:16 AM IST
കൊച്ചിയിൽ അഡ്‌ലക്‌സ് ഇന്റർ നാഷണൽ കൺവൻഷൻ സെന്ററിലാണ് പരിപാടി.
ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ഒക്ടോബർ 26, 27 തിയതികളിൽ കൊച്ചിയിൽ നടക്കും. അഡ്‌ലക്‌സ് ഇന്റർ നാഷണൽ കൺവൻഷൻ സെന്ററിലാണ് പരിപാടി. രണ്ട് ദിവസത്തെ എക്‌സിബിഷനിൽ 80ൽ കൂടുതൽ സ്റ്റാളുകളുണ്ടാവും. അന്താരാഷ്ട്ര പ്രതിനിധികളടക്കം പങ്കെടുക്കുന്ന ഉച്ചകോടിയിൽ ആയുർവേദത്തിലെ നൂതന ചികിത്സാ രീതികളെക്കുറിച്ച് പരിചയപ്പെടാനുള്ള അവസരമുണ്ടാകും.
