< Back
Kerala
കുട്ടി സ്ഥിരം പ്രശ്നക്കാരൻ, മുൻപ് പഠിച്ച സ്കൂളിൽ നിന്നും ടിസി നൽകി; മിഹിറിനെതിരെ ഗ്ലോബൽ പബ്ലിക് സ്കൂൾ മാനേജ്മെന്റ്
Kerala

'കുട്ടി സ്ഥിരം പ്രശ്നക്കാരൻ, മുൻപ് പഠിച്ച സ്കൂളിൽ നിന്നും ടിസി നൽകി'; മിഹിറിനെതിരെ ഗ്ലോബൽ പബ്ലിക് സ്കൂൾ മാനേജ്മെന്റ്

Web Desk
|
4 Feb 2025 10:59 AM IST

'കുടുംബത്തിന്റെ ആരോപണത്തിൽ കഴമ്പില്ല'

കൊച്ചി: തൃപ്പൂണിത്തുറയിൽ ആത്മഹത്യചെയ്ത മിഹിറിനെതിരെ ഗ്ലോബൽ പബ്ലിക് സ്കൂൾ മാനേജ്മെന്റ്. കുട്ടി സ്ഥിരം പ്രശ്നക്കാരനാണെന്നും മുമ്പ് പഠിച്ച സ്കൂളിൽ നിന്നും ടിസി നൽകിയെന്നും സ്കൂൾ മാനേജ്മെന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആരോപിച്ചു.

'കുട്ടി സ്ഥിരം പ്രശ്നക്കാരനാണ്. മുമ്പ് പഠിച്ച സ്കൂളിൽ നിന്നും ടിസി നൽകി. സുഹൃത്തുക്കളുമായി ചേർന്ന് മറ്റൊരു കുട്ടിയെ മർദിച്ചു. കുടുംബത്തിന്റെ ആരോപണത്തിൽ കഴമ്പില്ല. റാ​​ഗ് ചെയ്തെന്ന പരാതിയിൽ ആരോപണവിധേയരായ വിദ്യാർഥികൾക്കെതിരെ തെളിവില്ല' - സ്കൂൾ മാനേജ്മെന്റ് പറഞ്ഞു.

സംഭവത്തിൽ സഹപാഠികളെ സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് മിഹിറിന്റെ അമ്മ രം​ഗത്തുവന്നിരുന്നു. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുറത്ത് പറഞ്ഞാൽ സ്കൂളിൽ നിന്നും ഡിബാർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി എന്നായിരുന്നു മിഹിറിന്റെ അമ്മയുടെ ആരോപണം.

വാർത്ത കാണാം:

Similar Posts