< Back
Kerala

Kerala
അരുവിക്കരയിൽ വീട് കുത്തി തുറന്ന് മോഷണം; 8.65 ലക്ഷം രൂപയും 32 പവനും കവർന്നു
|17 Jan 2023 5:58 PM IST
വീടിന്റെ പ്രധാന വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ്, ബെഡ്‌റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവരുകയായിരുന്നു.
തിരുവനന്തപുരം: അരുവിക്കരയിൽ വീട് കുത്തി തുറന്ന് 8,65,000 രൂപയും 32 പവനും മോഷ്ടിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഉദ്യോഗസ്ഥയായ രാജി പി.ആറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പ്രധാന വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ്, ബെഡ്‌റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവരുകയായിരുന്നു.
ഭാര്യയും ഭർത്താവും ജോലിക്കും മകൾ സ്‌കൂളിലും പോയ സമയത്താണ് മോഷണം നടന്നത്. ഇന്ന് രാവിലെ 11 മണിയോടെ രണ്ടുപേർ മതിൽ ചാടി സഞ്ചിയും തൂക്കി കാറിൽ കയറിപ്പോകുന്നത് കണ്ട അയൽവാസി സ്ത്രീയാണ് നാട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് വീട് കുത്തിത്തുറന്ന് കിടക്കുന്നത് കണ്ടത്. അരുവിക്കര പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.