< Back
Kerala

Kerala
'സ്വർണം പൊട്ടിക്കുന്ന കഥകളും അധോലോക കഥകളും ചെങ്കൊടിക്ക് ചേർന്നതല്ല'; വിമർശനം തുടർന്ന് സി.പി.ഐ
|30 Jun 2024 2:47 PM IST
ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വളരാൻ തിരുത്തൽ വേണമെന്നും സി.പി.ഐ സെക്രട്ടറി
തിരുവനന്തപുരം: എൽ.ഡി.എഫിനെതിരെ വിമർശനം തുടർന്ന് സി.പി.ഐ. എൽ.ഡി.എഫ് ശക്തിപ്പെട്ടേ മതിയാകൂവെന്നും സ്വർണം പൊട്ടിക്കുന്ന കഥകളും അധോലോക കഥകളും ചെങ്കൊടിക്ക് ചേർന്നതല്ലെന്നുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പുതിയ വിമർശനം.
അതേസമയം എൽഡിഎഫിനെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് താൻ കഴിഞ്ഞ ദിവസം സംസാരിച്ചതെന്നും എൽഡിഎഫ് ജനങ്ങളുടെ പ്രതീക്ഷക്ക് ഒത്ത് വളരാൻ തിരുത്തൽ വേണമെന്നും സി.പി.ഐ സെക്രട്ടറി ആവർത്തിച്ചു. തുടർഭരണം ജനങ്ങൾ നൽകിയതാണെന്നും ജനങ്ങളുടെ പ്രതീക്ഷ കൈവിടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പറയാൻ ആഗ്രഹിച്ച കാര്യം ഇന്നലെ പറഞ്ഞെന്നും എം.എം ഹസൻ്റെ പ്രസ്താവനയെ ചിരിച്ച് കൊണ്ട് തള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.