< Back
Kerala

Kerala
രാമനാട്ടുകര സ്വര്‍ണ കവര്‍ച്ചാ കേസ്: കൊടുവള്ളി സ്വദേശി അറസ്റ്റില്‍
|26 Jun 2021 10:40 AM IST
കൊടുവള്ളി സ്വദേശി ഫിജാസ് ആണ് അറസ്റ്റിലായത്.
സ്വര്‍ണക്കവര്‍ച്ച ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശി ഫിജാസ് ആണ് അറസ്റ്റിലായത്. ചെര്‍പ്പുളശ്ശേരി സംഘവുമായി കൊടുവള്ളി സംഘത്തെ ബന്ധപ്പെടുത്തിയത് ഇയാളാണ്. പൊലീസ് അന്വേഷിക്കുന്ന സുഫിയാന്റെ സഹോദരനാണ് ഫിജാസ്.
സ്വര്‍ണം എത്തിയത് കൊടുവള്ളി സംഘത്തിന് വേണ്ടിയാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. കരിപ്പൂരില്‍ നിന്ന് സ്വര്‍ണം സ്വീകരിക്കാനെത്തിയ ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫിജാസ് അറസ്റ്റിലായിരിക്കുന്നത്.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ കണ്ണൂര്‍ സംഘം, കൊടുവള്ളി സംഘം, ചെര്‍പ്പുളശ്ശേരി സംഘം എന്നിങ്ങനെ മൂന്ന് സംഘങ്ങള്‍ എത്തിയിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.