< Back
Kerala

Kerala
നെടുമ്പാശേരിയിൽ വിമാനത്തിനകത്ത് 85 ലക്ഷത്തിന്റെ സ്വർണം ഉപേക്ഷിച്ച നിലയിൽ
|11 Aug 2023 12:03 PM IST
പേസ്റ്റ് രൂപത്തിലാക്കിയ 1709 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്
നെടുമ്പാശേരിയിൽ വിമാനത്തിലെ ടോയ്‌ലറ്റിനകത്ത് സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ. 85 ലക്ഷം രൂപയുടെ സ്വർണമാണ് വിമാനത്തിൽ കണ്ടെത്തിയത്. അബുദബിയിൽ നിന്നെത്തിയ വിമാനത്തിൽ പേസ്റ്റ് രൂപത്തിലാക്കിയ 1709 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
വിമാനത്തിലെ ശുചീകരണ ജീവനക്കാരാണ് ആദ്യം സ്വർണം കണ്ടത് പിന്നീട് കസ്റ്റംസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് സ്വർണം കണ്ടത്. പരിശോധന നടക്കുന്നതിനാൽ സ്വർണം കടത്തിയയാൾ ഉപേക്ഷിച്ചതായിരിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. കസ്റ്റംസ് കൂടുതൽ അന്വേഷണമാരംഭിച്ചു.