< Back
Kerala
ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ സ്വർണ പാളികൾ തിരികെയെത്തിച്ചു
Kerala

ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ സ്വർണ പാളികൾ തിരികെയെത്തിച്ചു

Web Desk
|
21 Sept 2025 11:04 AM IST

ഇന്നലെ രാത്രിയാണ് തിരികെയെത്തിച്ച സ്വർണപാളികൾ സന്നിധാനത്തെ സ്റ്റോറിലാണ് നിലവിൽ സൂക്ഷിച്ചിരിക്കുന്നത്

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ സ്വർണ പാളികൾ തിരികെയെത്തിച്ചു. ഇന്നലെ രാത്രിയാണ് തിരികെ എത്തിച്ചത്. സന്നിധാനത്തെ സ്റ്റോറിലാണ് നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ദ്വാരപാലക ശിൽപത്തിന്റെ താഴെയുള്ള സ്വർണപാളികൾ സർവീസിനായി ചെന്നൈയിലേക്ക് കൊണ്ടുപോയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല സ്വർണപാളികൾ കൊണ്ടുപോയതെന്ന വിമർശനം ഉയർന്നിരുന്നു. ഹൈക്കോടതിയിൽ അടക്കം ഈ വിഷയം ചർച്ച ചെയ്യപ്പെടുകയും ദേവസ്വം ബോർഡിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

അയ്യപ്പ സംഗമത്തോട് അനുബന്ധിച്ച് ഇത് കൂടുതൽ വിവാദമായതോടെ ഉടൻ തന്നെ സർവീസ് പൂർത്തീകരിച്ച് തിരികെയെത്തിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നു തന്നെ ചെന്നൈയിൽ നിന്ന് സ്വർണപാളികൾ തിരികെയെത്തിക്കാനുള്ള തീരുമാനം എടുത്തത്. ഇന്നലെ രാത്രിയോടെ സ്വർണപാളികൾ സന്നിധാനത്തേക്ക് എത്തിച്ചു.


Similar Posts