< Back
Kerala
മലപ്പുറത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്കൂട്ടര്‍ കവര്‍ന്നു
Kerala

മലപ്പുറത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്കൂട്ടര്‍ കവര്‍ന്നു

Web Desk
|
19 March 2025 9:01 PM IST

പെരിന്തൽമണ്ണ ദർശന ഗോൾഡ് ഉടമ സുരേഷ് സൂര്യവംശിക്ക് നേരെയാണ് മുളകുപൊടി വിതറിയുള്ള ആക്രമണം

മലപ്പുറം: പെരിന്തൽമണ്ണയിൽ സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്കൂട്ടര്‍ കവര്‍ന്നു. പെരിന്തൽമണ്ണ ദർശന ഗോൾഡ് ഉടമ സുരേഷ് സൂര്യവംശിക്ക് നേരെയാണ് മുളകുപൊടി വിതറിയുള്ള ആക്രമണം. വാഹനത്തിൽ സ്വർണ്ണം ഉണ്ടെന്ന് കരുതിയാണ് സ്കൂട്ടർ കടത്തിയതെന്നാണ് സൂചന.

ബൈക്കിലെത്തിയ മുഖം മറച്ച മൂന്ന് പേരാണ് മുളകുപൊടി വിതറിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Similar Posts