< Back
Kerala

Kerala
പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് 24 പവന്‍ കവര്‍ന്നു; 19കാരന്‍ പിടിയില്‍
|6 March 2025 11:56 AM IST
സ്വര്‍ണം വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ്
മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ പ്രണയം നടിച്ച് പെൺകുട്ടിയുടെ സ്വർണം കവർന്ന കേസിൽ 19കാരന്‍ പിടിയിൽ.ചാപ്പനങ്ങാടി സ്വദേശി നബീറാണ് അറസ്റ്റിലായത്. സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ 24 പവൻ സ്വർണ്ണാഭരണങ്ങളാണ് പ്രതി കവർന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്നാണ് സ്വര്‍ണം കവര്‍ന്നതെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടിയുടെ സഹോദരന്റെ ഭാര്യയുടെ ആഭരണങ്ങൾ കാണാതായതോടെയാണ് കുടുംബം പരാതി നല്‍കിയത്. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെണ്‍കുട്ടി വഴി കൈക്കലാക്കിയ സ്വര്‍ണം വില്‍പന നടത്തി പ്രതി ആഡംബര ജീവിതം നയിക്കുകയായിരുന്നു.വില കൂടിയ വാഹനങ്ങള്‍ വാങ്ങാനും യാത്രകള്‍ ചെയ്യാനുമാണ് പ്രതി പ്രധാനമായും പണം ചെലവഴിച്ചതെന്നും പൊലീസ് പറയുന്നു.