< Back
Kerala
ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ്; കുറ്റ്യാടി, പയ്യോളി ശാഖകളില്‍ തെളിവെടുപ്പ്
Kerala

ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ്; കുറ്റ്യാടി, പയ്യോളി ശാഖകളില്‍ തെളിവെടുപ്പ്

Web Desk
|
5 Sept 2021 7:07 AM IST

അറസ്റ്റിലായ പ്രതികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അന്വേഷണ സംഘം ജ്വല്ലറിയുടെ കുറ്റ്യാടി, പയ്യോളി ശാഖകളില്‍ പരിശോധന നടത്തി. ജ്വല്ലറികളിലെ ആഭരണങ്ങളും രേഖകളും അന്വേഷണസംഘം പരിശോധിച്ചു. അറസ്റ്റിലായ പ്രതികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കുറ്റ്യാടി ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗോള്‍ഡ് പാലസ് ജ്വല്ലറിയുടെ കുറ്റ്യാടി, പയ്യോളി ശാഖകളില്‍ പരിശോധനക്കെത്തിയത്. റവന്യൂ ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ടായിരുന്നു. ജ്വല്ലറിയിലെ സ്വര്‍ണാഭരണങ്ങള്‍ സംഘം അളന്ന് തിട്ടപ്പെടുത്തി. ജ്വല്ലറികളിലെ ജീവനക്കാരെയും വിളിച്ചു വരുത്തിയിരുന്നു. ഇവരില്‍ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചു. അറസ്റ്റിലായ ജ്വല്ലറി പാര്‍ട്ണര്‍ സബീര്‍, റുംഷാദ് എന്നിവരില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുനൂറ്റിയമ്പതിലേറെ പരാതികളാണ് ജ്വല്ലറിയുടമകള്‍ക്കെതിരെ ഇതു വരെ പലീസിന് ലഭിച്ചിരിക്കുന്നത്.


Similar Posts