< Back
Kerala

Kerala
അരലക്ഷത്തിന് അരികിൽ സ്വർണവില
|21 March 2024 10:50 AM IST
ഒറ്റ ദിവസം കൊണ്ട് പവന് വർദ്ധിച്ചത് 800 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ.100 രൂപ ഗ്രാമിന് വർധിച്ച് 6180 രൂപയായി. ഒറ്റ ദിവസം കൊണ്ട് പവന് 800 രൂപ വർദ്ധിച്ച് 49440 രൂപയായി.സ്വർണ്ണവില പവന് 50,000 ത്തിൽ എത്താൻ 560 രൂപയുടെ വ്യത്യാസം മാത്രമാണിനിയുള്ളത്.
അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2019 ഡോളർ വരെ എത്തിയതിനു ശേഷം ഇപ്പോൾ 2203 ഡോളറിലാണ്.
24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 68 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം. നിക്ഷേപകർ വലിയതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധന കാരണമായിട്ടുണ്ട്.