< Back
Kerala
കുതിച്ചുകൊണ്ടിരിക്കുകയാണ്; പവന് 38160 രൂപ
Kerala

കുതിച്ചുകൊണ്ടിരിക്കുകയാണ്; പവന് 38160 രൂപ

Web Desk
|
2 March 2022 10:58 AM IST

അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില 38,000 കടക്കുന്നത്

ഇടവേളക്ക് ശേഷം വീണ്ടും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ് സ്വര്‍ണവില. സ്വർണവിലയിൽ ഇന്ന് 800 രൂപയുടെ വർധനവാണുണ്ടായത്. ഒരു പവൻ സ്വർണത്തിന് 38160 രൂപയായി.

അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില 38,000 കടക്കുന്നത്. ഗ്രാമിന് നൂറ് രൂപ വര്‍ധിച്ചു. 4770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതാണ് സ്വര്‍ണവിലയെ സ്വാധീനിക്കാന്‍ കാരണം. യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരിവിപണികള്‍ ഇടിഞ്ഞിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് സ്വര്‍ണവില ഉയര്‍ന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ ഇടയാക്കിയത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എണ്ണ വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എണ്ണ വില ബാരലിന് 110 ഡോളറിന് മുകളിലെത്തി.

Similar Posts