< Back
Kerala

Kerala
സ്വർണവില കുത്തനെ ഉയർന്നു; പവന് 38,200 രൂപ
|5 Oct 2022 11:32 AM IST
അഞ്ചു ദിവസം കൊണ്ട് പവന് കൂടിയത് ആയിരം രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. അഞ്ചു ദിവസത്തിനിടെ 1000 രൂപയാണ് വിലയിലുണ്ടായ വർധന. ഒന്നാം തിയതി 37,200 രൂയായിരുന്നു പവന് വില. ഇന്നലെ 37,880 രൂപയായിരുന്ന സ്വർണത്തിന് ഒരു ദിവസം കൊണ്ട് കൂടിയത് 320 രൂപയാണ്. ഇതോടെ ഗ്രാമിന് വില 4775 രൂപയായി.
അതേസമയം അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് നേരിയ ഇടിവുണ്ടായി. തകർച്ചയിൽ നിന്നും ഡോളർ സ്ഥിരത കൈവരിച്ചതാണ് സ്വർണത്തിന്റെ വിലക്കുറവിനുള്ള കാരണം. സെപ്തംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.