< Back
Kerala

Kerala
സ്വർണവില 54,000 ത്തിലേക്ക്; ഒറ്റയടിക്ക് കൂടിയത് 800 രൂപ
|12 April 2024 10:27 AM IST
53,760 രൂപയാണ് ഇന്നത്തെ വില.
കൊച്ചി: സ്വർണ വിലയിൽ വൻ കുതിപ്പ് തുടരുന്നു. പവന് 800 രൂപ വർധിച്ച് 53,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 100 രൂപ വർധിച്ച് 6,720 രൂപയാണ് വില. 52,960 രൂപയായിരുന്നു ഇന്നലത്തെ വില. തുടർച്ചയായ പതിനൊന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്. രാജ്യാന്തര വിലയിലുണ്ടായ മാറ്റത്തിന്റെ ചുവട് പിടിച്ചാണ് കേരള വിപണിയിലും വിലവർധിച്ചത്. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്.