< Back
Kerala
Gold Price hike Again in kerala
Kerala

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; പവന് 72,000 കടന്നു

Web Desk
|
21 April 2025 10:54 AM IST

പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഇന്ന് കൂടിയത്.

കൊച്ചി: വീണ്ടും റോക്കറ്റ് പോലെ കുതിച്ച് സ്വർണവില. പവന് 72,000 രൂപയും ​ഗ്രാമിന് 9000 രൂപയും കടന്നു. ഒരു പവന് 72,120 രൂപയും ​ഗ്രാമിന് 9,015 രൂപയുമാണ് ഇന്നത്തെ വില.

പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഇന്ന് കൂടിയത്. കേരളത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് നിലവിലേത്.

വിവിധ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിച്ച അമേരിക്കയുടെ വ്യാപാര നയങ്ങളാണ് സ്വർണവില കുത്തനെ ഉയരാൻ കാരണം. നിലവില സാഹചര്യത്തിൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ 78,000 രൂപയെങ്കിലും നൽകണമെന്നാണ് വ്യാപാരികൾ പറയുന്നത്.

വരുംദിവസങ്ങളിൽ വില വീണ്ടും ഉയരാനാണ് സാധ്യതയെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ 12നാണ് കേരളത്തിൽ സ്വർണവില 70,000 കടന്നത്. 70,160 രൂപയിലേക്കായിരുന്നു അന്നത്തെ വർധന.

Similar Posts