< Back
Kerala
സ്വര്‍ണവില ഇന്നും താഴോട്ട്; പവന് 1,19,920 രൂപ
Kerala

സ്വര്‍ണവില ഇന്നും താഴോട്ട്; പവന് 1,19,920 രൂപ

Web Desk
|
5 March 2026 9:49 AM IST

പവന് 720 രൂപയാണ് കുറഞ്ഞത്

കൊച്ചി: സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14, 990 രൂപയായി. പവന് 720 രൂപയാണ് കുറഞ്ഞത്. 1,19,920 രൂപയാണ് ഇന്നത്തെ വില.

അതേസമയം, സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോക മാര്‍ക്കറ്റിലെ ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. ഡോളറിന്റെ മൂല്യത്തിലെ കയറ്റിറക്കങ്ങള്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ അലയടിക്കും. ഇത് ഇന്ത്യന്‍ വിപണിയിലും പ്രകടമാകും.

സ്വർണ വില ഇങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുമ്പോൾ സ്വർണം കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പ് നിയമങ്ങൾ അറിഞ്ഞുവെക്കുന്നത് നല്ലതാണ്.

എത്ര സ്വർണം കയ്യിൽ കരുതാം?

സ്വർണം കൈവശം വയ്ക്കാവുന്ന പരിധി നിയമപ്രകാരം നിശ്ചയിച്ചിട്ടില്ല. എന്നിരുന്നാലും, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) 11-05-1994 ലെ വളരെ പഴയ സർക്കുലർ പ്രകാരം ആദായനികുതി റെയ്ഡുകളിൽ ഒരു നിശ്ചിത പരിധി വരെ സ്വർണeഭരണങ്ങളും ആഭരണങ്ങളും പിടിച്ചെടുക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും സ്വർണാഭരണങ്ങൾക്ക് പ്രത്യേക പരിധികളുണ്ട്.

Similar Posts