< Back
Kerala

Kerala
ലക്ഷം കടക്കാൻ ഇനി 720 രൂപ മാത്രം; കുതിച്ച് കയറി സ്വർണവില
|15 Dec 2025 2:59 PM IST
ഇന്ന് രണ്ട് തവണയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണത്തിന്‍റെ വില ഒരു ലക്ഷത്തിനടുത്തെത്തി. പവന് ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം മതി. ഇന്ന് രണ്ട് തവണയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. ഇന്നത്തെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 99280 രൂപയാണ്. ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം സ്വർണത്തിന് 60 രൂപ വർധിച്ച് 12410 രൂപയായി.
ഇന്ന് രാവിലെ പവന് 600രൂപ വർധിച്ച് 98,000 രൂപയായിരുന്നു. ഗ്രാമിന് 75 രൂപ വർധിച്ച് 12,350 രൂപയായിരുന്നു. നേരത്തെ ഡിസംബർ 12നായിരുന്നു പവന് 98,400 രൂപയായത്.
അന്താരാഷ്ട്ര സ്വർണ്ണവില 4346 ഡോളറും രൂപയുടെ വിനിമയം നിരക്ക് 90.72 ലും ആണ്. അന്താരാഷ്ട്ര വില 50 ഡോളറും കൂടി വർധിച്ചാൽ കേരളത്തിലെ സ്വർണവില ഒരുലക്ഷത്തിലേക്ക് എത്തും.