< Back
Kerala

Kerala
കേന്ദ്ര ബജറ്റിന് പിന്നാലെ സ്വർണവില കുറഞ്ഞു
|23 July 2024 5:47 PM IST
പവന് 2000 രൂപ കുറവ്
കൊച്ചി: കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. പവന് 2000 രൂപ കുറഞ്ഞ് 51,960 രൂപയായി. കേന്ദ്രബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ ആറ് ശതമാനമായി കുറച്ചതിന് പിന്നാലെയാണ് വില കുറയുന്നത്.
വൈകീട്ടോടെ സ്വർണവ്യാപാരികൾ യോഗം ചേരുന്നുണ്ട്. യോഗത്തിന് ശേഷം വിലയിൽ വീണ്ടും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.