< Back
Kerala
സ്വർണവില വീണ്ടും ഉയർന്നു
Kerala

സ്വർണവില വീണ്ടും ഉയർന്നു

Web Desk
|
24 Aug 2021 5:48 PM IST

പവന് 160 രൂപയും ​ഗ്രാമിന് 20 രൂപയും വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 160 രൂപ വര്‍ധിച്ച്‌ 35,560 രൂപയായി. ​ഗ്രാമിന് 20 രൂപ വർധിച്ച് 4445 രൂപയാണ് സ്വര്‍ണത്തിന്റെ വില. ജൂലൈ ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യാപാരം നടന്നത്. ഒരു പവൻ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു വില. ജൂലൈ 16,20 തിയതികളിലാണ് ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ വ്യാപാരം നടന്നത്. ഒരു പവന് 36,200 രൂപയായിരുന്നു വില. ആഗസ്റ്റ് ഒൻപത് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ഒരു പവൻ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

Related Tags :
Similar Posts