< Back
Kerala

Kerala
സ്വർണത്തിൽ തൊട്ടാൽ പൊള്ളും; റെക്കോർഡ് ഭേദിച്ച് കുതിപ്പ്
|26 Jan 2023 10:23 AM IST
കഴിഞ്ഞ ദിവസത്തെ റെക്കോർഡ് പഴങ്കഥയാക്കിയാണ് വീണ്ടും മുന്നേറിയത്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. കഴിഞ്ഞദിവസം റെക്കോർഡുകൾ ഭേദിച്ച് വില 42,160 എന്ന നിലയിൽ എത്തിയിരുന്നു. ഇന്ന് കഴിഞ്ഞ ദിവസത്തെ റെക്കോർഡ് പഴങ്കഥയാക്കിയാണ് വീണ്ടും മുന്നേറിയത്.
ഇന്ന് 320 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 42,480 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 5,310 രൂപയായി വർധിച്ചു. ഈ മാസത്തിന്റെ തുടക്കത്തിൽ 40,480 രൂപയായിരുന്നു സ്വർണവില. രണ്ടിന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. പിന്നീട് വില ഉയരുന്നതാണ് കണ്ടത്.
സ്വർണവില 42,000 കടന്നും മുന്നേറുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഈ ദിവസങ്ങളിലെ സ്വർണത്തിന്റെ വില വർധന.