< Back
Kerala
Gold prices soar in Dubai
Kerala

നിലംതൊടാതെ സ്വർണം; ഇന്ന് മാത്രം വർധിച്ചത് 1,240 രൂപ

Web Desk
|
12 Jan 2026 1:43 PM IST

ഡിസംബര്‍ 23നാണ് സ്വര്‍ണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്

കൊച്ചി:സ്വര്‍ണ വില വീണ്ടും ഉയർന്നു.പവന് 1,240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 1,04,240 രൂപയിലെത്തി.ഒരു ഗ്രാം സ്വര്‍ണത്തിന് 13,030 രൂപയായി. ഗ്രാമിന് 155 രൂപയാണ് വര്‍ധിച്ചത്. ഡിസംബര്‍ 23നാണ് സ്വര്‍ണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് 98,000 രൂപ വരെ എത്തിയെങ്കിലും വീണ്ടും അടിക്കടി ഉയരുകയാണ്.അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും വില കുറയാൻ കാരണമായി. വരും ദിവസങ്ങളിലും വിലയിൽ നേരിയ വ്യതിയാനങ്ങൾ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.


Similar Posts